കിട്ടേണ്ട വോട്ട് ബിജെപിക്ക് കിട്ടിയില്ല, ആ വോട്ടുകൾ എവിടെ പോയി: ഇ പി ജയരാജൻ
Sep 8, 2023, 12:18 IST

പുതുപ്പള്ളിയിൽ എൽഡിഎഫിന് കിട്ടേണ്ട വോട്ട് എൽഡിഎഫിന് തന്നെ ലഭിച്ചെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ബിജെപിയുടെ വോട്ട് എവിടെ പോയെന്നും കിട്ടേണ്ട വോട്ട് പോലും ബിജെപിക്ക് കിട്ടിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
അതേസമയം പുതുപ്പള്ളിയിൽ റെക്കോർഡ് വിജയമാണ് ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്. പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് വിജയം. 36,454 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ ജയം.