അനിൽ ആന്റണിയെ പോലുള്ള മാലിന്യങ്ങൾ ചെല്ലാൻ പറ്റിയ ചെളിക്കുണ്ടാണ് ബിജെപി: കെ എസ് യു

ksu

യേശുവിനെ ഒറ്റിയ യൂദാസിന്റെ ദിവസം; അനിൽ പിതാവിനെയും കോൺഗ്രസിനെയും ഒറ്റിയെന്ന് സുധാകരൻ
മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയല്ല. തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു

കോൺഗ്രസ് പാർട്ടിയുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വളർന്നുവന്ന അനിൽ ആന്റണിയെ പോലുള്ള ഇത്തിൾക്കണ്ണി മാലിന്യങ്ങൾക്ക് ചെന്നുവീഴാൻ പറ്റിയ ചെളിക്കുണ്ടാണ് ബിജെപി എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

പോസ്റ്റിന്റെ പൂർണരൂപം


രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ  പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ.... 
തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയുക ...
മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ് ബോക്‌സ് കിട്ടിയില്ലെങ്കിൽ , മാലിന്യ കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക ..
പരമ പ്രധാനം ,മാലിന്യം ഏത് മാലിന്യമുക്തമേത് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവാണ്.
അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓർമ്മപ്പെടുത്താൽ കൂടിയാണീ സംഭവം.
അനിൽ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും- സൈബറിലും ആരുടേയും  ഗ്രേസ്മാർക്ക് ഇല്ലാതെ , മെറിറ്റിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് - KSU ക്കാർ ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുക ആണ്..
കോൺഗ്രസ് പാർട്ടിയുടെ ചോരയും നീരും ഊറ്റി കുടിച്ചു വളർന്നു വന്ന അനിൽ ആന്റണിയെ പോലുള്ള ഇത്തിൾകണ്ണി മാലിന്യങ്ങൾക്ക് ചെന്ന് വീഴാൻ പറ്റുന്ന ചെളിക്കുണ്ടാണ് ബിജെപി എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുക ആണ്. ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല. 

Share this story