സിൽവർ ലൈൻ പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് ആവശ്യമാണെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ

rajagopal

സിൽവർ ലൈൻ പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് ആവശ്യമാണെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ. സിൽവർ ലൈനിനെ നമ്മൽ പിന്തുണക്കണം. ഏത് പാർട്ടിയാണ് ചെയ്യുന്നത്, ആർക്കാണ് ക്രെഡിറ്റ് പോകുന്നത് എന്നതല്ല, ജനങ്ങൾക്ക് എന്ത് ഗുണമാണ് കിട്ടുന്നത് എന്നാണ് നോക്കേണ്ടത്. കേരളീയം നല്ല പരിപാടിയാണെന്നും ഒ രാജഗോപാൽ പറഞ്ഞു

സത്യം എന്താണെന്ന് അറിയാൻ വേണ്ടിയാണ് കേരളീയത്തിൽ പങ്കെടുത്തത്. ജനങ്ങൾക്ക്് വേണ്ടി ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ അറിയിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ജനങ്ങൾക്ക് നല്ലതാണോ എന്നതാണ് അളവുകോൽ. അതിൽ ഒരു തെറ്റും കാണുന്നില്ലെന്നും ഒ രാജഗോപാൽ പറഞ്ഞു.
 

Share this story