മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ ബിജെപി തയ്യാറാണ്; കോൺഗ്രസ് പ്രതിരോധത്തിലാകുമെന്ന് മുരളീധരൻ

V Muraleedharan

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ചർച്ച നടത്താൻ ബിജെപി തയ്യാറാണ്. ചർച്ച നടത്തിയാൽ പ്രതിരോധത്തിലാകുന്നത് കോൺഗ്രസാകും എന്നും മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയുടേതല്ലാത്ത വിഷയത്തിൽ മറുപടി പ്രധാനമന്ത്രി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ക്രമസമാധാന പ്രശ്‌നത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രിയാണ്

തെറ്റിദ്ധാരണജനകമായ പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത് പ്രതിപക്ഷമാണ്. മണിപ്പൂർ വിഷയത്തിൽ ചർച്ച നടക്കാതിരിക്കാനായിരുന്നു പ്രതിപക്ഷം ഉപാധി വെച്ചത്. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും മുരളീധരൻ ആരോപിച്ചു.
 

Share this story