ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വഴുതി വീണു; കാലിന് പരുക്കേറ്റു
Aug 5, 2023, 15:43 IST

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വീണ് പരുക്കേറ്റു. കാസർകോട് വോർക്കാടിയിൽ ബൂത്തുതല ഗൃഹസന്ദർശനത്തിനിടെ വഴുതി വീണാണ് കാലിന് പരുക്കേറ്റത്. വോർക്കാടിയിൽ പ്രവർത്തകർക്കൊപ്പം ഒരു വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീണത്. സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി. പരുക്ക് ഗുരുതരമല്ല.