അനിൽ ആന്റണിയെ സജീവമാക്കാൻ ബിജെപി; സംസ്ഥാനതലത്തിൽ പ്രധാന ചുമതല നൽകും
Jun 12, 2023, 10:18 IST

അനിൽ ആന്റണിക്ക് സംസ്ഥാനതലത്തിൽ പ്രധാന ചുമതല നൽകാനൊരുങ്ങി ബിജെപി. സംസ്ഥാന കമ്മിറ്റിയിൽ വ്യാപകമായ അഴിച്ചുപണി ഉണ്ടാകില്ലെങ്കിലും അനിൽ ആന്റണിയെ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചേക്കും. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എംടി രമേശ് മാറിയേക്കും. രമേശ് ദേശീയ നിർവാഹക സമിതി അംഗമാകും. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് സംസ്ഥാന ജനറൽ സെക്രട്ടറിയായേക്കും.