പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികളുടെ രാജി

പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികളുടെ രാജി

ശോഭാ സുരേന്ദ്രനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപിയിൽ നിന്നും പ്രവർത്തകരുടെ രാജി. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ നിന്ന് ലഭിക്കില്ലെന്ന് വനിതാ നേതാവ് എൽ പ്രകാശിനി പറയുന്നു. പ്രാദേശിക തലത്തിൽ വരെ ബിജെപി നേതാക്കൾ വൻ അഴിമതി നടത്തുന്നുണ്ടെന്നും രാജിവെച്ചവർ ആരോപിച്ചു.

ആലത്തൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മുൻ ജില്ലാ കമ്മിറ്റി അംഗവുമാണ് പ്രകാശിനി. ഒബിസി മോർച്ച നിയോജക മണ്ഡലം ട്രഷറർ കെ നാരായണൻ, മുഖ്യശിക്ഷക് എൻ വിഷ്ണു എന്നിവരും രാജിവെച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രന്റെ കൂടുതൽ അനുയായികൾ വരും ദിവസങ്ങളിൽ രാജിവെക്കുമെന്നാണ് സൂചന

Share this story