കണ്ണൂരിൽ ബസിൽ പരസ്യ സ്വയംഭോഗം ചെയ്തത് ബിജെപി പ്രവർത്തകൻ; പ്രതി ഒളിവിൽ

കണ്ണൂരിൽ ബസിൽ പരസ്യ സ്വയംഭോഗം ചെയ്തത് ബിജെപി പ്രവർത്തകൻ; പ്രതി ഒളിവിൽ
കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ നോക്കി പരസ്യ സ്വയംഭോഗം ചെയ്തത് സജീവ ബിജെപി പ്രവർത്തകൻ. ചിറ്റാരിക്കാൽ നല്ലോമ്പുഴ കല്ലങ്കാട് സ്വദേശി ബിനു നിരപ്പേലിനെതിരെ(45) ചെറുപുഴ പോലീസ് കേസെടുത്തു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇയാളെ തപ്പി പോലീസ് വീട്ടിലെത്തിയെങ്കിലും പ്രതി ഒളിവിലാണ്
പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെറുപുഴ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. തളിപ്പറമ്പിലേക്ക് പോകാനായി നിർത്തിയിട്ടിരുന്ന ബസിലിരിക്കുകയായിരുന്ന യുവതിയുടെ എതിർ വശത്തുള്ള സീറ്റിൽ വന്നിരുന്ന ബിനു നിരപ്പേൽ നഗ്നതാ പ്രദർശനം നടത്തുകയും യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നു. യുവതി ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. തുടർന്നാണ് പോലീസ് യുവതിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തത്.