ബിജെപിയുടെ പാർട്ടി ഓഫീസല്ല ഉദ്ഘാടനം ചെയ്തത്; ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് കെസി വേണുഗോപാൽ

kc

ഇന്ന് പാർലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിയുടെ പാർട്ടി ഓഫീസല്ല, രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്ന് ഓർക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതയായ രാഷ്ട്രപതിയെ മാറ്റിനിർത്തി

ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിവസം തന്നെ തെറ്റാണ്. എന്തുകൊണ്ടാണ് അംബേദ്കറുടെയോ മഹാത്മാ ഗാന്ധിയുടെയോ ഓർമ ദിനങ്ങൾ തെരഞ്ഞെടുക്കാത്തതെന്ന് വേണുഗോപാൽ ചോദിച്ചു. സവർക്കറുടെ ജന്മദിനം തെരഞ്ഞെടുത്തതിൽ സവർണ വർഗീയ അജണ്ടയുണ്ട്. ജനാധിപത്യ മൂല്യങ്ങളോട് ബിജെപിക്ക് ബഹുമാനമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
 

Share this story