വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
Updated: Jul 15, 2023, 14:49 IST

വാളയാറിൽ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിയ പണമാണ് എക്‌സൈസ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി ബിജീഷിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ബിജീഷ് പിടിയിലായത്.