കഠിനകുളത്തും തുമ്പയിലും വള്ളങ്ങൾ മറിഞ്ഞു; 11 പേർ നീന്തിക്കയറി, ഒരാളെ കാണാതായി

boat

തിരുവനന്തപുരത്ത് കഠിനകുളത്തും തുമ്പയിലും ശക്തമായ തിരമാലയിൽപ്പെട്ട് വള്ളങ്ങൾ മറിഞ്ഞു. മത്സ്യബന്ധനത്തിന് പോയ 12 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 11 പേർ നീന്തിക്കയറി. ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. തുമ്പയിൽ അപകടത്തിൽപ്പെട്ടതിൽ ഒരാളെയാണ് കാണാതായത്

തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൻസിനെയാണ് കാണാതായത്. നാല് പേരാണ് അപകടം നടക്കുമ്പോൾ വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ 65കാരനായ ഫ്രാൻസിസ് ഒഴികെ മറ്റ് മൂന്ന് പേർക്കും നീന്തി കരയിലേക്ക് എത്താൻ സാധിച്ചു. 

കഠിനകുളം മരിയനാടാണ് വള്ളം മറിഞ്ഞത്. എട്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. എട്ട് പേരും നീന്തി കര കയറിയെങ്കിലും മൂന്ന് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
 

Share this story