തോട്ടപ്പള്ളി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

suicide

ആലപ്പുഴ തോട്ടപ്പള്ളി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ്(30) മരിച്ചത്. നാട്ടുകാരും തീരദേശ പോലീസും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

പാൻക്രിയാസ് അസുഖം കൂടിയതിനെ തുർന്ന് രാവിലെ പതിനൊന്നരയോടെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോകുന്നവഴി കാറിന്റെ ഡോൾ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും കായലിലേക്ക് ചാടുകയായിരുന്നു.
 

Share this story