ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു
Aug 30, 2023, 12:23 IST

പാലക്കാട് ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണുവിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കോട്ടയം സ്വദേശിയായ ജിഷ്ണു ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനാണ്. ഷൊർണൂരിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇന്ന് രാവിലെ സ്‌കൂബ സംഘം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.