തൃശ്ശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 24, 2023, 10:30 IST

തൃശ്ശൂർ പനമുക്കിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ചീക്കോടൻ ആഷിഖിന്റെ(23) മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥാ തെരച്ചിലിന് തടസ്സം സൃഷ്ടിച്ചിരുന്നു. ഇന്നലെയാണ് വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി പോയ മൂന്ന് യുവാക്കൾ അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.