എറണാകുളം നെട്ടൂർ കായലിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

mungi maranam
നെട്ടൂരിൽ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെട്ടൂർ സ്വദേശി ഷാനുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നെട്ടൂർ കായലിൽ ഇന്നലെ വൈകുന്നേരമാണ് ഷാനുവിനെ കാണാതാകുന്നത്. കുമ്പളം പാലത്തിന് സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഷാനു ഒഴുക്കിൽപ്പെടുകയും അപ്രത്യക്ഷനാകുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സും നാട്ടുകാരുമടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story