അപമാനഭാരത്താൽ തല കുനിയുന്നു; മണിപ്പൂർ സംഭവത്തിൽ പ്രതികരിച്ച് ഗവർണർ
Jul 23, 2023, 15:14 IST

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപമാനഭാരം കൊണ്ട് തല കുനിയുന്നതായി ഗവർണർ പറഞ്ഞു. വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഒരു മനുഷ്യനെ എങ്ങനെ സ്ത്രീകളോട് ഇത്ര ക്രൂരമാകാൻ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു