അപമാനം കൊണ്ട് തല കുനിയുന്നു; മണിപ്പൂര്‍ സംഭവത്തില്‍ സുരാജ് വെഞ്ഞാറമൂട്
Jul 20, 2023, 14:51 IST

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ മെയ്തി വിഭാക്കാര്‍ പൂര്‍ണ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ എന്നാണ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്
നേരത്തെ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും സംഭവത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിട്ടുണ്ട്. കുറ്റവാളികളില്‍ ഒരാളെ പോലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.