കടയിൽ സാധനം വാങ്ങാനെത്തിയ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 65കാരൻ അറസ്റ്റിൽ

subair

കടയിൽ സാധനം വാങ്ങാനെത്തിയ 14 വയസ്സുള്ള ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 65കാരൻ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർ കുട്ടിയാണ് അറസ്റ്റിലായത്. മുട്ടം പെട്രോൾ പമ്പിന് സമീപമുള്ള ബേക്കറിയിൽ നിന്നും സാധനം വാങ്ങാനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു

സാധനം വാങ്ങി വീട്ടിലെത്തിയതിന് ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ഹരിപാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിശദമായ പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വ്യക്തമായി. തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
 

Share this story