റവന്യു അദാലത്തിനിടെ കൈക്കൂലി; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

arrest
മണ്ണാർക്കാട് റവന്യു അദാലത്തിനിടെ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. പാലക്കായം വില്ലേജ് ഓഫീസിലെ വി സുരേഷ് കുമാറാണ് പിടിയിലായത്. 2500 രൂപയുമായാണ് സുരേഷ് കുമാറിനെ പിടികൂടിയത്. റവന്യു അദാലത്ത് നടന്ന ഹാളിന് മുന്നിൽ നിന്നാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. ലൊക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാനാണ് സുരേഷ്‌കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്.
 

Share this story