ജഡ്ജിമാരുടെ പേരിൽ കോഴ: കേസിന്റെ തുടർ നടപടികൾ അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി
Jun 15, 2023, 12:21 IST

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹർജിയിൽ തുടർ നടപടികൾ അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി. തുടർ നടപടി അവസാനിപ്പിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സൈബി എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് മാസത്തോളമായി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇത്തരത്തിൽ ഹർജി പരിഗണിക്കുന്നത് ശരിയല്ലെന്നാണ് ഡിജിപിയുടെ വാദം.