ജഡ്ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരായ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

high court

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസിനെതിരെ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സൈബി ജോസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് മുദ്ര വെച്ച കവറിൽ സമർപ്പിച്ചു. 

എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് സൈബി ജോസിനോട് നേരത്തെ കോടതി ചോദിച്ചിരുന്നു. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേസ് തനിക്കെതിരായ ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ സൈബി ജോസ് പറഞ്ഞത്. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്.
 

Share this story