കൈക്കൂലി ഗുരുതര കുറ്റം; റവന്യു വകുപ്പിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി കെ രാജൻ

rajan

കൈക്കൂലി ഗുരുതരമായ കുറ്റമെന്ന് റവന്യു മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യു വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടുനിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർധിപ്പിക്കണം

അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യു കമ്മീഷണറേറ്റിന് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിയാതോടെയാണ് റവന്യു വകുപ്പിൽ ആഭ്യന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
 

Share this story