തിരുവനന്തപുരത്ത് സഹോദരനെ കൊന്ന് കുഴിച്ചുമൂടി; യുവാവ് അറസ്റ്റിൽ
Sep 6, 2023, 12:26 IST

തിരുവനന്തപുരത്ത് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിനു പുറകിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംശയം തോന്നിയ പൊലീസ് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ പുറത്തറിഞ്ഞത്. വാക്കു തർക്കത്തെ തുടർന്ന് സഹോദരന്‍റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുമുറ്റത്തു നിന്നു കുഴിച്ചുമൂടിയ നിലയിൽ മൃതദേഹം പൊലീസ് കണ്ടെടുത്തു. തിരുവല്ലെത്തെ വീട്ടിൽ പൊലീസ് പരിശോധന നടക്കുകയാണ്.