തിരുവല്ലയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി;രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

accident

തിരുവല്ല കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.  തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ(25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം താമസിക്കുന്ന കിഴക്കേപറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ്(24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ(26) ഗുരുതര പരുക്കുകളുമായി ചികിത്സയിലാണ്

ഇന്ന് പുലർച്ചെയാണ് അപകടം. യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നത് കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നും എത്തിയ മൂന്ന് പേരും സഞ്ചരിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു.
 

Share this story