തൃശ്ശൂർ മാപ്രാണത്ത് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

accident
തൃശ്ശൂർ മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന എ കെ സൺസ് എന്ന ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. എം എസ് മേനോൻ ബസിലെ യാത്രക്കാർക്കാണ് കൂടുതൽ പരുക്കേറ്റത്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
 

Share this story