കമ്പനികൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ ബൈജൂസ്; ആറ് മാസത്തിനുള്ളിൽ 9800 കോടി കടം വീട്ടും

byju

കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാനുള്ള നീക്കവുമായി ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. കടത്തിൽ നിന്ന് പുറത്തുകടക്കാനും ബിസിനസ് തിരെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണ് വിൽപ്പന. അതേസമയം ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ(9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന വാഗ്ദാനം വായ്പാ ദാതാക്കൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു.

മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും ബാക്കി തുക പിന്നീടുള്ള മൂന്ന് മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്നായിരുന്നു ബൈജൂസിന്റെ വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ടായിരത്തിലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ജൂൺ മാസത്തിലും ആയിരത്തോളം തൊഴിലാളികളെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു.
 

Share this story