മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത; ഗണേഷ് കുമാർ മന്ത്രിയായേക്കും
Sep 15, 2023, 10:29 IST

സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റവുമുണ്ടാകും. സ്പീക്കർ എഎൻ ഷംസീർ മന്ത്രിസ്ഥാനത്ത് എത്തിയേക്കുമെന്നും വീണ ജോർജ് സ്പീക്കറായേക്കുമെന്നും സൂചനകളുണ്ട്. അതേസമയം ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎം നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്
നവംബറിലാണ് പുനഃസംഘടന നടക്കുക. രണ്ടര വർഷം പൂർത്തിയാകുമ്പോൾ ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് എടുക്കാമെന്നായിരുന്നു ധാരണ. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തും. ഗണേഷിന് വനംവകുപ്പാകും നൽകുക. ഗതാഗത വകുപ്പ് എ കെ ശശീന്ദ്രനും നൽകും.