പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകിട്ട് കൊട്ടിക്കലാശം

puthuppally

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സ്ഥാനാർഥികൾ ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനൊപ്പം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് തോട്ടയ്ക്കാട് നിന്ന് ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോയും ആരംഭിക്കും. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും റോഡ് ഷോ വഴിയാണ് പ്രചാരണം അവസാനിപ്പിക്കുക

വൈകുന്നേരം പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും. 1,75,605 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 89,897 സ്ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരുമാണ്. 182 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
 

Share this story