സ്ഥാനാർഥി ചർച്ച ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ടല്ല, മറ്റ് താത്പര്യങ്ങളാണ് പിന്നിൽ: ഷിബു ബേബി ജോൺ

shibu

പുതുപ്പള്ളിയിൽ സ്ഥാനാർഥി ആരെന്ന വിഷയം ഇപ്പോഴേ എടുത്തിടേണ്ടതില്ലെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സ്ഥാനാർഥിയുടെ പേര് വലിച്ചിഴക്കുന്നത് ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ടല്ല, മറ്റ് താത്പര്യങ്ങൾ മാത്രമാണെന്ന് അനുമാനിക്കേണ്ടി വരും. 

മക്കൾ തമ്മിലുള്ള പേര് എടുത്തിടുന്നത് നല്ല പ്രവർത്തനമല്ല. സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. അഭിപ്രായ വ്യത്യാസം കൊണ്ടുവരാനുള്ള ശ്രമം നിർഭാഗ്യകരമാണ്. കോൺഗ്രസ് തീരുമാനിക്കുന്ന സ്ഥാനാർഥിയെ ആർ എസ് പി അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story