തൊപ്പി വളാഞ്ചേരി പോലീസ് സ്‌റ്റേഷനിൽ; ജാമ്യമെടുക്കാൻ ആരെങ്കിലും വന്നാൽ വിടാമെന്ന് പോലീസ്

thoppi

പൊതുവേദിയിൽ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇന്ന് രാവിലെയോടെയാണ് തൊപ്പിയെ സ്റ്റേഷനിലെത്തിച്ചത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈലും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ തൊപ്പിക്കെതിരെ സ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

ഇന്നലെ അർധരാത്രിയാണ് തൊപ്പിയെ കൊച്ചിയിലെ സുഹൃത്തിന്റെ താമസ സ്ഥലത്ത് എത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. പലതവണ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഇതിനിടെ യൂട്യൂബിൽ ലൈവ് പോയ തൊപ്പി പോലീസ് വാതിൽ ചവിട്ടി പൊളിക്കുകയാണെന്ന് ആരോപിച്ചു. എന്നാൽ വാതിൽ തുറക്കാൻ കഴിയില്ലെന്നും ചവിട്ടിപ്പൊളിക്കുകയോ വഴിയുള്ളുവെന്നും വീഡിയോയിൽ തൊപ്പി പറയുന്നുണ്ട്. ജാമ്യമെടുക്കാൻ ആരെങ്കിലും വന്നാൽ ഉടനെ ഇയാളെ വിട്ടയക്കുമെന്നും പോലീസ് അറിയിച്ചു.
 

Share this story