തലസ്ഥാന വിവാദം: പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റെന്ന് മുരളീധരൻ

k muraleedharan
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ എതിർത്ത് കെ മുരളീധരൻ എംപി. ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപ്പെട്ടാൽ എന്താകും സ്ഥിതി. വടകരയിൽ തലസ്ഥാനം വേണമെന്ന് താൻ ആവശ്യപ്പെട്ടാൽ എന്താകും സ്ഥിതിയെന്നും കെ മുരളീധരൻ ചോദിച്ചു
 

Share this story