തലസ്ഥാന വിവാദം: ഹൈബിയെ വിളിച്ച് അതൃപ്തി അറിയിച്ചെന്ന് വി ഡി സതീശൻ
Updated: Jul 2, 2023, 11:36 IST

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയോട് ചോദിക്കാതെ ബിൽ കൊണ്ടുവന്നതിൽ ഹൈബിയെ വിളിച്ച് അതൃപ്തി അറിയിച്ചതായി സതീശൻ പറഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണ്. അത് കോൺഗ്രസിന്റെ നിലപാട് അല്ലെന്നും സതീശൻ പറഞ്ഞു.
ബിൽ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിൽ സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും സതീശൻ പറഞ്ഞു. നേരത്തെ ശശി തരൂരും കെ മുരളീധരനും അടക്കമുള്ള നേതാക്കളും ഹൈബിയുടെ ബില്ലിനെ തള്ളി രംഗത്തുവന്നിരുന്നു.