ഹോട്ടലിൽ പ്രതിശ്രുത വധുവരൻമാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിംഗ്; യുവാവ് പിടിയിൽ

muneer

കോഴിക്കോട് ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധുവരൻമാരുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രത്യേക ക്യാമറ ഉപയോഗിച്ച് പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചേലമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പാണ് ഇവർ റൂമെടുത്ത് താമസിച്ചത്. 

സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതി പണം ആവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന വേപ്പറൈസറിൽ ഒളിപ്പിച്ച ക്യാമറയും കണ്ടെത്തി.
 

Share this story