പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; രണ്ട് പേർക്ക് ഗുരുതര പരുക്ക്

accident
പാലക്കാട് മുണ്ടൂരിൽ വാഹനാപകടം. മുണ്ടൂർ സത്രം കാവിലാണ് അപകടമുണ്ടായത്. കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം പാലത്തിലിടിച്ച് മറിയുകയായിരുന്നു. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരുക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story