നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ബോണറ്റ് കത്തിനശിച്ചു

car

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നിലമ്പൂർ അകമ്പാടത്താണ് സംഭവം. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന രജീഷിന്റെ മാരുതി സെൻ കാറിനാണ് തീപിടിച്ചത്

രജീഷിന്റെ സുഹൃത്ത് ശരത്താണ് കാർ ഓടിച്ചിരുന്നത്. ബോണറ്റിൽ നിന്നും തീ ഉയർന്നതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു

കാറിന്റെ ബോണറ്റ് പൂർണമായും കത്തിനശിച്ചു. ഷോർട്ട്‌സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
 

Share this story