കാർ ടാങ്കർ ലോറിയിൽ ഇടിച്ചുകയറി; വടകരയിൽ വൈദികൻ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
May 29, 2023, 11:38 IST

വടകരയിൽ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശ്ശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാദർ മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പാലായിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. വൈദികൻ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഫാദർ ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരുക്കേറ്റു.