വിനോദയാത്ര പോയ സംഘത്തിന്റെ കാർ കർണാടകയിൽ മറിഞ്ഞു; മലപ്പുറം സ്വദേശിയും മകനും മരിച്ചു
Jul 24, 2023, 11:13 IST

മൈസൂരുവിലേക്ക് വിനോദയാത്ര പോയ കുടുംബത്തിന്റെ കാർ കർണാടക നഞ്ചൻകോട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശി പള്ള്യാളി നാസർ(45) മകൻ നഹാസ്(15) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത മകൻ നവാസ്(23) ചികിത്സയിലാണ്. നാസറിന്റെ ഭാര്യക്ക് പുറമെ സഹോദരിമാരും അവരുടെ കുട്ടികളും വണ്ടിയിലുണ്ടായിരുന്നു.