കാർ യാത്രക്കാരിയെ മർദിച്ചെന്ന പരാതി; നടക്കാവ് എസ് ഐയെ സസ്‌പെൻഡ് ചെയ്തു
Sep 11, 2023, 10:40 IST

കാർ യാത്രക്കാരിയെ മർദിച്ചുവെന്ന പരാതിയിൽ കോഴിക്കോട് നടക്കാവ് എസ് ഐ വിനോദിനെ സസ്‌പെൻഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. യാത്രക്കാരിയെ മർദിച്ച സംഭവത്തിൽ നടക്കാവ് എസ് ഐക്കും കണ്ടാലറിയാവുന്ന നാല് പേർക്കുമെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മർദനത്തിൽ കലാശിച്ചെന്നാണ് പരാതി. ആക്രമണത്തിൽ പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് സംഭവം നടന്നത്.