കലവൂരിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

Accidant

ദേശീയ പാതയിൽ കലവൂർ ബർണാസ് ജംഗ്ഷനിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികനായ തിരവമ്പാടി സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും 2 മക്കൾക്കും പരിക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാറിന്‍റെ മുൻവശം തകർന്നതിനെ തുടർന്ന് അഗ്നിശമന സേന‍യെത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. നിയന്ത്രണം വിട്ടുവന്ന ആലപ്പുഴ കലവൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് സമീപത്ത് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മ്മാണം നടക്കുന്ന മീഡിയനില്‍ ഇടിച്ചാണ് നിന്നത്. ബസിലെ ചില യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Share this story