കേസന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ല; കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി

high court
കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ. 2500 രൂപ കെൽസക്ക് അടയ്ക്കണം. പിഴ ഒടുക്കിയതിന് ശേഷം റിപ്പോർട്ട് 24നുള്ളിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു. യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി തേടിയത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്ന ഹർജിയിലാണ് നടപടി.
 

Share this story