ഉമ്മൻ ചാണ്ടിയെ അപമാനിച്ചെന്ന കേസ്; വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

vinayakan

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയത്

അതസമയം കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ വീട് ആക്രമിച്ചിരുന്നു. കലൂർ സ്റ്റേഡിയത്തിന് പിന്നിലെ ലിങ്ക് റോഡിലെ ഫ്‌ളാറ്റിലെത്തിയ സംഘം ജനൽ ചില്ലുകൾ അടിച്ചു തകർത്തുവെന്ന് വിനായകൻ പറയുന്നു. സംഭവത്തിൽ വിനായകൻ ഇന്ന് പരാതി നൽകും.
 

Share this story