കോഴിക്കോട് ഗർഭിണി ആത്മഹത്യ ചെയ്ത കേസ്; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
Apr 2, 2023, 11:24 IST

ഗർഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭർത്താവ് ജംഷീർ, ഭർതൃമാതാവ് നഫീസ എന്നിവരെ അറസ്റ്റ് ചെയ്തത്. മാർച്ച് 13നാണ് അഞ്ച് മാസം ഗർഭിണിയായ അസ്മിന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്
ഭർത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി അസ്മിനയുടെ ബന്ധുക്കൾ പോലീസിൽ രാതി നൽകിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആക്ഷൻ സമിതി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജംഷീറിനെയും നഫീസയെയും അറസ്റ്റ് ചെയ്തത്.