കണ്ണൂരിൽ പഞ്ചായത്തംഗത്തെ മർദിച്ച സംഭവത്തിൽ മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു

maoist

കണ്ണൂരിൽ പഞ്ചായത്തംഗത്തെ മർദിച്ച സംഭവത്തിൽ മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു. കണ്ണൂർ കേളകം പോലീസാണ് കേസെടുത്തത്. സിപിഎം പഞ്ചായത്തംഗം സജീവനെ മാവോയിസ്റ്റുകൾ വീട്ടിൽ കയറി മർദിക്കുകയായിരുന്നു. ഒക്ടോബർ 2ന് രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. 

രാമച്ചി വാർഡ് മെമ്പറായ സജീവനെ യന്ത്രത്തോക്കുകളുമായി വീട്ടിൽ അതിക്രമിച്ച് കയറി മാവോയിസ്റ്റുകൾ മർദിക്കുകയായിരുന്നു. ഇവിടെ കോളനിയിൽ മാവോയിസ്റ്റുകളെത്തിയ വിവരം പുറത്തറിയിച്ചതിനാണ് മർദനമെന്ന് പോലീസ് പറയുന്നത്. മൊയ്തീൻ, മനോജ്, സോമൻ, സന്തോഷ്, രവി, എന്നിവരാണ് പ്രതികൾ.
 

Share this story