എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കണം; സഭാ നടപടികകളുമായി യോജിച്ച് പോകാനാകില്ല

satheeshan

നിയമസഭാ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യഥാർഥ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന നിസാര കേസുകളും ചുമത്തി. എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കണം. നിയമസഭാ നടപടികളുമായി യോജിച്ച് പോകാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു

സഭ മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. നാല് നോട്ടീസുകൾ അനാവശ്യമായി നിഷധിക്കപ്പെട്ടു. ഭരണപക്ഷം ഒരുതരത്തിലും പ്രതിപക്ഷവുമായി ചർച്ചക്ക് തയ്യാറാകുന്നില്ല. റൂൾ 50 കഴിഞ്ഞ കാലങ്ങളിലുണ്ടായ പോലെ തന്നെ തുടരണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല

മുഖ്യമന്ത്രിക്ക് സൗകര്യമുള്ള കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനല്ല ഞങ്ങൾ സഭയിൽ വരുന്നത്. ഇതിന് കീഴടങ്ങിയാൽ നിയമസഭയിലുള്ള അവകാശങ്ങൾ കവർന്നെടുക്കും. നരേന്ദ്രമോദിയുടെ അതേ നിലപാട് തന്നെയാണ് ഇവിടെയുമുള്ളതെന്നും സതീശൻ പറഞ്ഞു
 

Share this story