ആലുവയിൽ 8 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കുട്ടിയും ആളെ തിരിച്ചറിഞ്ഞു

aluva

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്ത്. പ്രദേശത്തുള്ള പല വീടുകളുടെ മുന്നിലും പ്രതി എത്തിയിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. പ്രതി ആരാണെന്ന് കൃത്യമായി പോലീസ് തിരിച്ചറിഞ്ഞു. പോലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്

ചുവന്ന ഷർട്ട് ധരിച്ചയാളാണ് പ്രതി. കൃത്യം നടത്തിയ ശേഷം ആലുവ തോട്ടുമുഖം ഭാഗത്ത് പുലർച്ചെ വരെ ഇയാളുണ്ടായിരുന്നു. സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ നടക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അതിഥി തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിൽ രണ്ടരയോടെ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു
 

Share this story