കേന്ദ്ര ബജറ്റ് മാതൃക; കേരളം കണ്ടുപഠിക്കണമെന്ന് കെ സുരേന്ദ്രൻ

K Surendran

നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നത് അതാണ്. ഉണ്ണിയെ കണ്ടാലറിയാലോ ഊരിലെ പഞ്ഞമെന്നും സുരേന്ദ്രൻ പരിഹസിച്ചു

കേന്ദ്ര ബജറ്റ് ശരിയായി മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും വിമർശിക്കുന്നത്. കേരളം കേന്ദ്ര ബജറ്റ് കണ്ടുപഠിക്കണം. എയിംസ് ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവ് ഇല്ല. കേരളത്തിന് 19,662.88 കോടി രൂപ ബജറ്റിൽ അനുവദിച്ചില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു. 

മോദി സർക്കാരിന്റെ സഹായം കൊണ്ടാണ് കേരളത്തിലെ ട്രഷറി പൂട്ടാത്തത്. കേന്ദ്രബജറ്റ് മാതൃകാപരമാണ്. ഇതിനെ വിമർശിക്കുന്നത് തികഞ്ഞ രാഷ്ട്രീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story