കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
Aug 30, 2023, 17:16 IST

കേരളത്തിനോട് കേന്ദ്രസർക്കാരിന് അവഗണനയും പക പോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
ഓണം വറുതിയുടെയും ഇല്ലായ്മയുടെയും കാലമാകുമെന്ന് വ്യാപക പ്രചാരണം നടന്നു. എന്നാൽ ജനമത് സ്വീകരിച്ചില്ല. പല പ്രതിസന്ധികളൂടെ സംസ്ഥാനം കടന്നുപോകുകയാണ്. ഒരു ഘട്ടത്തിലും കേന്ദ്രസർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നില്ല. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.