കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്; സി രാധാകൃഷ്ണന്‌ തോല്‍വി: പരാജയം ഒരു വോട്ടിന്

CK

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‌ തോല്‍വി. ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച അദ്ദേഹം സംഘപരിവാര്‍ പാനലിലെ കുമുദ് ശര്‍മയോട് ഒരു വോട്ടിനു പരാജയപ്പെട്ടു. അക്കദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.

സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ. കുമുദ് ശര്‍മയാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. ഹിന്ദി മേഖലയിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണം കൂടിയതാണ് തോൽവിക്ക് കാരണമായതെന്ന് അദ്ദേഹം പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ആരോപിക്കുന്നില്ല. ജീവിതത്തിൽ ആദ്യമായി മത്സരിച്ച് ഒരു വോട്ടിന് തോറ്റു. മത്സരം വീറുറ്റതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച സി രാധാക്യഷ്ണന് 49 വോട്ടുകളണ് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജനറല്‍ കൗണ്‍സിലിലെ 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശം.

Share this story