നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട്; ആരോഗ്യ വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച

nipa

 നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

മാല ചബ്ര (സീനിയർ കൺസൾട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം), ഡോ. ഹിമാൻഷു ചൗഹാൻ (ജോയിന്റ് ഡയറക്ടർ ഐ ഡി എസ് പി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡൽഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടർ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡൽഹി), ഡോ. അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ്, ബാഗ്ലൂർ), ഡോ. ഹനുൽ തുക്രൽ- (എപിഡമോളജിസ്റ്റ്, സെന്റർ ഫോർ വൺ ഹെൽത്ത്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡൽഹി), ഡോ. ഗജേന്ദ്ര സിംഗ് (വൈൽഡ്ലൈഫ് ഓഫീസർ- സെന്റർ ഫോർ വൺ ഹെൽത്ത്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡൽഹി) എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. 

Share this story