കേന്ദ്രം വിരലുകൾ പോലും കെട്ടിയിട്ടു: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി
Aug 18, 2023, 17:07 IST

സംസ്ഥാനം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുകയാണ്. ഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണ്. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണം. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ട്.
കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ല. എല്ലാവരും ഒന്നിച്ച് ശ്രമിച്ചില്ലെങ്കിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.